Thursday, July 11, 2019

പെണ്ണിൻ മഹിമ


കേരളമെന്നു കേട്ടാൽ മതിയന്നു
കളകം പൂണ്ടു പ്രവാസ ഹൃദയം
കാരണം, ഓർമ്മകൾ പലതുണ്ടു താനും
കണ്ണീർ പൊഴിയാൻ  മതിയാവോളം.

പെണ്ണിൻ മഹിമയൊരിക്കൽ
പെരുമയിൻ അടിവേരായിരിക്കെ
പെണ്ണിൻ പേരും പുകഴും പോരാ
പെണ്ണിനു സ്ഥാനവും വേറല്ലോ!

വീടും ഭൂമിയും സ്വന്തമെങ്കിൽ
വീട്ടിൻ നായകി അവൾതന്നെ
വേട്ടക്കവളെ കണ്ണുവെയ്ക്കാൻ
വേട്ടക്കാർക്കു  ശൌര്യമെവിടെ?

കുടുംബ നാഥയായവൾ വാണൂ
കൂട്ടത്തിൽ പലരും വളർന്നു വന്നു
കേരളമെങ്കിൽ തായ്‌വഴിമൂലം
കരകളിലെല്ലാം  പെണ്ണിൻ പാരമ്പര്യം.
ഇന്നാണെങ്കിൽ.......
കേരളമെന്നു കേൽക്കെ തിളക്കും ചോര
കയ്യും കരളും വിറയൽ കൊള്ളും
കേഅകളിലെല്ലാം പെണ്ണിൻ മാനം
കാശിനു വിൽക്കാൻ  ആൾക്കാർ പലരും
പെണ്ണും ചരക്കായ് വാങ്ങാം വിൽക്കാം
പ്രായം പലതും വിലയും പലതും
പകലും രാത്രിയും മാന്യർക്കിടയിൽ
പണമിടപാടുകൾ പലതും വാണിജ്യം

പെണ്ണെന്നാൽ പൊങ്ങിടും പുരുഷവീര്യം
പച്ചക്കു പിച്ചിചീന്തിടുമവൾ മാംസം
പൈശാചികമായ് അവളുടെ രോദനം
പിണമാറ്റെന്നേ നിശ്ശബ്ദതയിൽ

വീട്ടിലില്ല  സുരക്ഷിതത്വം ഓമനകൾക്കു
വീഥിയുമവൾക്കു സമ്മാനിക്കുന്നു
വികൃതമാം ഘോരമാക്കിടുമനുഭവങ്ങൾ
വിധിയെന്നു കരഞ്ഞിടാൻ മാത്രം

ആരെ വിശ്വസിക്കുമവൾ തൻ സുരക്ഷക്കായ്
ആരവളുടെ ജന്മദാതാവും ഭ്രാതാവും
ജന്മമേകിയവളുമിന്നവൾക്കു വിലപേശവെ
ജനമവളുടെകഥക്ക് മാധ്യമങ്ങളിൽ കുരവയിടും

ഭാരതമണ്ണിൽ പെണ്ണിൻ ജീവനു വിലയില്ല
ഭാമിനികൾക്കിന്നു ഭയമേകുമന്തരീക്ഷം
ഭീതിമാത്രമേകും ആസിഡ്  ദുരന്തങ്ങളെങ്ങും
ഭയചകിതരായ് വാഴുന്നു സ്ത്രീ ജന്മങ്ങൾ.


എല്ലെൻ

No comments:

Post a Comment