Sunday, June 23, 2019

ഒരു വടപ്രിയന്‍


(ഭര്‍ത്താവിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെ സഹധര്‍മ്മണി തീറ്റിപണ്ടാരത്തിനെ അണിയിച്ച വടമാലക്ക് തിരികെ നല്‍കിയ ഉപഹാരമായി ഒരു നുറുങ്ങു കവിത)


വടയെന്നു കേട്ടാല്‍ ജ്വലിക്കുമെന്‍
ആര്‍ത്തി, ഒരു തീറ്റിപണ്ടാരമായ്
വീട്ടിലെ വടയുടെ രുചിയും
പൂജ്യമാം, സ്കൂളിലെ വടയുടെ ചൂടും
തിളക്കുമിന്നുമെന്റെയുളളില്‍ വടകള്‍
ഇരുപത്തിനാലിലേറും വടകള്‍....
ഉഴുന്നുവട, പരിപ്പുവട, പപ്പടവട പിന്നെ
മെദുവട, മസാലവട, സാബുദാനവട
മിര്‍ച്ചിവട, കച്ചവട, വെളളവട, ബട്ടാട്ടവട
കല്‍മിവട, കാഞ്ചിവട, പെപ്പെര്‍വട
അങ്ങിനെ പോകും വടയുടെ രുചികള്‍
വടയെന്നു കേട്ടാല്‍ സിരകളുണരും
വിരലുകളിലുണരുമീ വൃത്തകവിത
ഉഴുന്നിലാട്ടിയെടുത്ത മഹത്കവിത
ചേര്‍പ്പിനായ് ഉപ്പും മുളകും, പിന്നെ
കൂട്ടിനായ് ഇഞ്ചിയുളിളി വേപ്പില
തിളക്കും വെളിച്ചെണ്ണയില്‍ കുളിച്ച്
ഈറനുടുത്തു കയറിവരും എന്‍ വട
കാന്തിയും സ്വാദുമേറിയ സ്വന്തം വട
ഭാരത്തിനഭിമാനമേറിടും വടകള്‍
മറുനാട്ടില്‍ വന്നുപെട്ടൊരു വട്ടനു
വടയോട് ചോല്ലേണ്ടിവന്ന വിട
മരണതുല്യമെന്നോര്‍ക്കാതെ വയ്യ!

-കപിലന്‍-

No comments:

Post a Comment