Saturday, September 26, 2020

ഇന്നെന്‍റെ ഗ്രാമം

 

ഇന്നലെകളിന്‍ഓര്‍മയില്‍ വിഹരിച്ചെന്‍ മനം

ഇന്നിതാ സ്വപ്നമായ് മാത്രം മനതാരില്‍ കണ്ടൂ

എന്‍ ഗ്രാമത്തിന്‍  സുഗന്ധം പുത്തനുണര്‍വേകി

എന്‍ പൊഴിഞ്ഞ ദിനങ്ങള്‍വീണ്ടുമോടിയെത്തി...

സൂര്യോദയ കിരണങ്ങള്‍ കുങ്കുമ വര്‍ണ്ണം ചാര്‍ത്തി

മഞ്ഞിന്‍ തുള്ളികള്‍ പൂവിതളുകളില് തീര്‍ഥം തളിച്ചു   

നെല്‍പ്പാടങ്ങള്‍ മരതകപട്ടുടുത്തിളം തെന്നലിലുല്ലസിച്ചു

നീര്‍ ചാലുകള്‍ കളകള നാദത്തിലോടി കളിച്ചു...

നീലാകാശത്തില്‍ വാനമ്പാടികള്‍ കൂട്ടമായ്‌ പറക്കവേ

ശ്രുംഗാര ശ്രുതി മീട്ടി കുയിലുകള്‍ തുയലുണരുകയായ്

മന്ദിരവും മസ്ജിദും പള്ളിയും പുലര്ച്ചയിന്‍ ശുഭവരവായ്

തിരുനാമങ്ങളോതി വിശ്വാസികളെ ധ്യാനത്തിലാഴ്ത്തി...

പഞ്ചവര്‍ണ്ണകിളികള്‍ പഴങ്ങള്‍ തിന്നാസ്വദിച്ചു

കാകന്മാര്‍ കൂട്ടമായ്‌ അന്നവും തേടി പറന്നുയര്‍ന്നു

കര്‍ഷക പാട്ടുകള്‍ ഈണത്തില്‍ തേന്‍ നാദമൊഴുക്കി

കുപ്പിവളകള്‍ താളത്തില്‍ വയലില്‍ വിളയാടി...

മഴവില്ലിന്നഴകില്‍ ത്രിസന്ധ്യതന്‍ ശോഭയില്‍

മുങ്ങികുളിച്ചെന്‍ ഗ്രാമം വെള്ളചേലയുടുത്തൊരുങ്ങി

വൈടൂര്യക്കല്ലുകള്‍ തിളങ്ങുമാഭരണങ്ങളണിഞ്ഞു

പൂങ്കാവനങ്ങള്‍ വിടര്‍ന്ന വര്‍ണ്ണപ്പൂമാലകളണിഞ്ഞു

മനതാരില്‍ മോഹിക്കും അനുഭൂതികളേറെ ചൊരിഞ്ഞു

മന്വന്തരങ്ങളുടെ മാനസകവാടം തുറന്ന മയില്‍ നൃത്തമാടി

ഈരടി പാതകള്‍ മോഹവളയങ്ങള്‍ ഒരുക്കി

ഈറന്‍ പാതകള്‍ ഇടറി മാനസ വില്ലുകളെറിഞ്ഞു

ഈറനണിഞ്ഞ കണ്പീലികള്‍ഓര്‍മതന്‍ മുത്തുക്കള്‍ കോര്‍ത്തിണക്കി

അകലെ പൂമോട്ടായി വിടരാന്‍ പോന്നോര്‍മകള്‍

വന്നിടുമോയിനിയുമൊരിക്കല്‍, ആ കാലമീജീവിത നൌകയില്‍-

ഗുഹാതുരത്തിന്‍ ആ പോയ്പോയസുഖമേകും കാഴ്ച്ചകള്‍!

ഈരടി പാതകള്‍, വയലുകള്‍, വരമ്പുകള്‍ ചാലുകളില്ല

ഗ്രാമതോപ്പുകളില്ല, പാട്ടുകള്‍ പാടിടും പക്ഷികളില്ല

പട്ടണത്തിന്‍മായാമുഖവും പേറിയ സുന്ദരഗ്രാമത്തില്‍

കേരളമെന്നുടെ നാടെന്നുപാടാന്‍ എന്തുണ്ടെനിക്ക്?

 

എല്ലെൻ

 

 

No comments:

Post a Comment