എങ്ങു പോയ് മറഞ്ഞു കൂട്ടുകാരാ
പൌര്‍ണമി ചന്ദ്രനായ് വിളങ്ങിയ നീ
നീല വാനില്‍ നക്ഷത്ര വൃന്ദങ്ങളുമായ്
ഓടി മറഞ്ഞു കളിച്ചതല്ലയോ!
സുഷുപ്തിയിലാണ്ട് സ്വപ്നങ്ങളില്‍
വിഹരിക്കുമവളെ നിലാവെളിച്ചത്തി-
ലൊരു മായാലോകത്തേക്കു നയിച്ചു
ഗന്ധവര്‍നാമൊരു കൂട്ടുകാരനായതല്ലേ ?.
അകലങ്ങളില്‍ നിന്നുതന്നെ കൂട്ടുകാരായ്
ആമോദിച്ചുല്ലസിച്ചിരുവരുമെങ്കിലും
ഏഴാം കടലിനക്കരെയാമുഖം പെട്ടെന്നകലവേ
താളം തെറ്റിയ ജീവിതവുമായ് പൊരുതുന്നവള്‍!
രാവുകളേറെ സ്വപ്നത്തില്‍ വിഹരിച്ചവള്‍
നക്ഷത്രങ്ങളെണ്ണി ഇരുട്ടില്‍ കണ്ണുംനട്ടിരിപ്പായ്
വിരസതയും മാഞ്ഞുമ്മറഞ്ഞു,മെത്തിടുമോര്മ്മകളും
കാലത്തിന്‍ പോക്കും ബുദ്ധിമാന്ദ്യയാക്കിടുമോ?
-എല്ലെൻ-
No comments:
Post a Comment