Wednesday, October 17, 2012

“വേതാളവാല്‍മീകം- ആമുഖം"

സാഹിത്യത്തിന്റെ ശിഖിരങ്ങള്‍ ബൃഹസ്തമായപ്പോൾ യഥാര്‍ത്ഥ വേതാളസംജ്ജീവനി തിരിച്ചറിയാൻ പ്രയാസമേറിയെന്നു തോന്നുന്നു! അതാവാം മാനുഷികമൂല്യങ്ങളിൽ ഗണ്യമായ ഭങ്കുരമേറ്റത്‌. ജന്മനാൽ പിതൃപാർശ്വത്താൽ ഞാനൊരു ബ്രാഹ്മണൻ. മാതൃലാളനയിൽ നുകർന്ന ഹൈന്ദവത്വവും, വേളിയിൽ മാറിലണിഞ്ഞ ക്രൈസ്തവ മൂല്യങ്ങളും ഈ കപിലനിൽ പുതുമുകുളങ്ങൾക്ക്‌ വേരൂന്നി. എന്നാൽ ഇന്നോ? ജീവിതപ്രയാണത്തിൽ ജാതിമതവ്യതിയാനങ്ങളിലൂടെ സഞ്ചരിച്ച്‌ മാമലക്കപ്പുറം കണ്ടെത്തിയ പ്രവാസിയുടെ വെറുമൊരു പ്രാണൻ മാത്രം! അന്തരീക്ഷത്തിന്റെ ചൂടേറുന്ന നിശ്വാസവായുവിൽ നിന്നും വിടുതലിനായി, ഒരാശ്രിതനെ സാന്ത്വനത്തിനായി തേടിയലയുമ്പോൾ പലപ്പോഴും സ്വയമറിയാതെ തന്നെ ചെന്നെത്താറുള്ളത്‌ എന്റെ വേതാളത്തിലാണ്‌. അതേ, എന്റെ വേതാളത്തിൽ!

എന്റെ വേതാളത്തിന്‌ പുരാണങ്ങളിലെ പൈശാചികത്വമുഖഭാവമില്ല. വസിഷ്ഠമുനിയുടെ അവതാരഗണമാവാൻ അര്‍ഹതയുമില്ല. എന്റെ വേതാളത്തിന്റെ മോക്ഷപുരാണം ചെവിക്കൊള്ളാൻ ഇന്നു ശ്രീരാമനോ, വിക്രമാദിത്യനോ ഇല്ല. ആകെ ഈ പ്രവാസിയുടെ തോൾസഞ്ചിയിലെ ഒരു പിടി "വാൽമീകമായി", എന്റെ വേതാളം എനിക്കൊരു വഴികാട്ടിയായി അക്ഷയമായ ആ വാൽമീകം പകർന്ന്‌ ശാശ്വതമായി ഈ പ്രവാസിയിൽ (കപിലനിൽ) വസിക്കുന്നു. മനത്തളത്തിൽ അങ്കുരിക്കുന്ന ചോദ്യഛിഹ്നങ്ങൾക്ക്‌ വേതാളാമോതിത്തന്ന വാൽമീകമാണ്‌ ഈ ഇതളുകളിൽ വിടരുന്നത്‌.

1 comment:

  1. വേതാളവുമായ് ഇടയ്ക്കിടെ ബന്ധപ്പെടുന്നത് ജീവിതത്തിന് ഒരു പ്രത്യേക ഉണര്‍വ്വ് നല്‍കാന്‍ ഉപകരിക്കും. പെട്ടെന്ന് വേതാളം എന്ന് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അയ്യോ എന്റെ വേതാളകഥ പോലെ എന്തെങ്കിലും ഇവിടേയും സംഭവിച്ചോ എന്ന്... വായിച്ചപ്പോള്‍ അതൊരു കഥയല്ല എന്ന് ബോധ്യമായി.... എന്റെ കഥകളുടെ കൂട്ടത്തില്‍ തിരഞ്ഞാല്‍ ‘ഒരു വേതാള കഥ’ എന്ന് കാണാം...
    ഭാവുകങ്ങള്‍!

    ReplyDelete