Sunday, May 12, 2019

iruppitabalam bhayakkaaththa paravakal




ഇരുപ്പിടബലം ഭയക്കാത്ത പറവകൾ
-വേതാളമോതിയ മറ്റൊരു സത്യം-

കപിലൻ 

ഞയറാഴ്ച. ഒരാഴ്ചത്തെ പരിക്ഷീണത്തിനു മുൻപ്‌ വിശ്രമിക്കാൻ കിട്ടുന്ന ഇരു ദിവസം. വീടിന്റെ പുറകിലുള്ള പോർച്ചിൽ വൈകുന്നേരത്ത്‌ ഒരൽപനേരം ഇരിക്കുക, പ്രക്രുതിയുമായി ഒരൽപം സംസാരിൽകുക അതൊരു പതിവായി മാറിയിരിക്കുന്നു. അങ്ങിനെ ഇന്നിരിക്കുമ്പോൾ ശ്രദ്ധയിൽ പെട്ടത്‌ ഒരുണങ്ങിയ ഒടിയാറായ ശിഖിരത്തിൽ ഇരിക്കുന്ന ഒരു പക്ഷിയെയാണു. കാരണം, ആ പക്ഷിയുടെ ഇരുപ്പ്‌ നമ്മുടെ ജീവിതത്തിൽ നമ്മൾ തിരഞ്ഞെടുക്കുന്ന ഇരിപ്പിടങ്ങളെയാണു ഓർമ്മിപ്പിച്ചത്‌. എന്തു ധൈര്യത്തിലാണു ആ കിളി ഒടിയാറായ ചില്ലയിൽ ഇരിക്കുന്നത്‌? എന്നാൽ നമ്മൾ എത്ര വ്യത്യസ്തരാണു ആ കിളിയിൽ നിന്നും, അല്ലേ? ചിന്തിച്ചിട്ടുണ്ടോ?

നമ്മൾ ഇരിക്കുന്നതിനു മുൻപ്‌ എത്ര പ്രാവശ്യം ഇരിപ്പിടത്തിന്റെ ബലം നോക്കിയിട്ടായിരിക്കും ഇരിക്കുന്നത്‌, അല്ലേ? എന്നാൽ ആ പക്ഷി ഒന്നും ആലോചിക്കാതെ ആ ഉണങ്ങിയ മരച്ചില്ലയിൽ പറന്നു വന്നു ഇരിക്കുന്നു! കാരണം, ആ പക്ഷിക്കറിയാം തന്റെ ചിറകിന്റെ ബലം! അങ്ങിനെ സ്വയം ചിറകിന്റെ ബലം സ്വയം അറിയുന്ന മനുഷ്യനും ഇരിപ്പിടത്തിനു ക്ഷയമുണ്ടെങ്കിലും ഇരിക്കാൻ ഭയക്കാറില്ല. അതുമാത്രമോ? അത്തരക്കാർ ഉയരങ്ങളിൽ വിഹരിക്കും മിക്കപ്പോഴും. ഇരിപ്പിടത്തിന്റെ ബലം മുന്തൂക്കമായി കാണുന്നവർ പലപ്പോഴും ഉയരങ്ങൾ കാണാറില്ല എന്നതാണു സത്യം.  വേതാളമോതിയ മറ്റൊരു സത്യം.

No comments:

Post a Comment