നീയില്ലാതെനിക്ക് രുചിയില്ല
നീയില്ലാതെന്നിക്കുണര്‍വ്വുമില്ല
പെറ്റമ്മതന്‍ വാല്‍സ്യത്തോടെ
നീയെന്നെ ഇത്രയൂട്ടി വളര്‍ത്തി
നീയില്ലാത്തോരോംലെറ്റ്!
നീയില്ലാത്തൊരു കിച്ചന്‍!
നീയില്ലാത്തൊരു മാര്‍ക്കെറ്റ്!
ഓര്‍ക്കുവാന്‍ പോലും
വയ്യെനിക്ക്
നീയില്ലാത്തൊരു ജീവിതമചിന്ത്യം
അത് ഉള്ളിയില്ലാ സാലഡു മാത്രം
കണ്ഠമിടറുന്നു എന്‍ പൊന്നുള്ളീ!
കണ്ണു നിറയുന്നു നിന്നോര്‍മയില്‍
എന്‍ ഭാര്യയുടെ കരവിരുതാല്‍
നീ മാറും കുഞ്ഞു “വട്ട”ങ്ങളായ്
ആ മുഖവട്ടം നോക്കി ഞാനോതും
എന്‍റെ “പൊന്നു
സവാള ഗിരി ഗിരി”
കിച്ചനില്‍ നിന്‍റെ
തൊലിയുരിയുമ്പോള്‍
നിനക്കൊരുമ്മ നല്കാന്‍ ഞാന്‍
വെമ്പും
എന്നധരം നിന്നിലേക്കടുക്കുമ്പോള്‍
എന്‍റെ കണ്‍പീലികള്‍ നനഞ്ഞിടും
നനവാര്‍ന്ന കണ്പീലികള്‍ തുടച്ചു
കൈക്കുമ്പിളില്‍ കോരിയെടുത്ത്
നിനക്കൊരു മുത്തമേകിടുമ്പോള്‍
എന്‍ കണ്ണുകള്‍ നിറഞ്ഞൊഴുകും
നിന്‍റെ നിറം കണ്ടു ഭ്രമിച്ച മാനവര്‍
ചുവന്നുള്ളീ എന്‍റേതെന്ന്
കേരളീയര്‍
തവിട്ടുള്ളീ എന്‍റേതെന്ന്
ചീനക്കാര്‍
വെളുത്തുള്ളി തന്‍റേതെന്ന്
വെള്ളക്കാര്‍
ഉള്ളിത്തീയലിന്‍ രുചിയൊന്നു വേറെ
ഉള്ളി സാമ്പാറോ മറക്കാവതല്ല
ഉള്ളിയില്ലാ കറി മീന്‍കറിയാവുമോ
ഉള്ളിയില്ലാ തോരന്‍ തരികിടയാവുമോ
ഇന്ന് നീ ഉയിരിനൊരു “സിലബ്രട്ടി”
ഞാനോ വെറുമൊരു ഉള്ളി പ്രിയന്‍
സ്വര്‍ണ്ണം കായ്ക്കും മരമുള്ളോര്‍ക്കും,
കിച്ചനില്‍
വാഴ്ത്താന്‍ എന്നുള്ളി നീ തന്‍ രത്നം
കാലം കടലുകടന്നു പോകിലും, മാനവര്‍
മറക്കാതിരിക്കും ഒന്നു മാത്രം
പാളികളായ് അടര്‍ത്തി മാറ്റി
രുചിക്കും
എന്നുള്ളി പൊന്നുള്ളീ നിന്നെ
മാത്രം
-ഒരു ഉള്ളി
പ്രിയന്‍-
(കപിലന്‍)
No comments:
Post a Comment