മഹാലക്ഷ്മിയുടെ അനുഗ്രഹത്താല്‍ ലോകത്തിലേറ്റവും കൂടുതല്‍ വിദ്യാസമ്പന്നരെ ഒന്നുകൂട്ടിയ ജ്ഞാന സങ്കേതമാണല്ലോ നമ്മുടെ കേരളം. മാമലകളാല്‍ മനോഹാരിതയായ ' ആ മലനാട്ടിന്റെ' ഭാഷയായി മലയാളം രൂപാന്തരപ്പെട്ടിട്ടു നൂറ്റാണ്ടുകള്‍ പത്ത് കഴിഞ്ഞു. ഇന്ന് ഭാരതത്തിലെ നാല് ശതമാനം ജനസംഖ്യ മലയാളം സംസാരിക്കുന്നു. കേരളത്തിന്റെ ജനസംഖ്യയില്‍ 96 ശതമാനം മലയാളം സംസാരിക്കുന്നു. ലക്ഷദ്വീപിലും സംസാരഭാഷ മലയാളമെന്നു കാണാം. ഭാരതത്തിലെ പതിനഞ്ചു മുഖ്യഭാഷകളില് മലയാളത്തിനു എട്ടാം സ്ഥാനമാണ്. എങ്കിലും മലയാള ഭാഷ ഉത്ഭവിച്ചതെവിടെ എന്ന ചോദ്യം ഇന്നും സമക്ഷം തെളിയിക്കപ്പെട്ട ഒരു വസ്തുതയായി കാണപ്പെടുന്നില്ല. മുഖ്യമായി മൂന്നു വ്യാഖ്യാനങ്ങള്‍ കാണപ്പെടും. മലയാളം തമിഴില്‍ നിന്നുമാണെന്ന് ഒരു ഭാഗക്കാര്‍. അതല്ല, തമിഴും സംസ്കൃതവും അരച്ച് ചാലിച്ചതാണെന്നു മറ്റൊരു വിഭാഗം. മൂന്നാം ഘടകം പറയുന്നത് സംസ്കൃതത്തില്‍ നിന്നും മാത്രമെന്ന്. ഉല്പത്തി സംശയാസ്പദമെങ്കിലും മലയാളവും ദ്രാവിഡ ഭാഷകളായ തമിഴ്, കൊടക്, കന്നഡ, കൊട്ട, എന്നിവയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആദ്യകാല രചനയും, ഭാഷാ പൊരുത്തവും വിലയിരുത്തിയാല്‍ മലയാള ഭാഷയ്ക്ക് തമിഴിനോടാണ് ഏറെ സാമ്യം. അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ദ്രാവിഡരില്‍ നിന്നും ഉടലെടുത്ത 'തമിഴക' വേളയിലായിരിക്കാം പുതിയൊരു മിശ്രിത ഭാഷ ഉത്ഭവിച്ചത്. ആര്യമേധാവിത്വം സംസ്കൃത ഭാഷയ്ക്ക് നവോധാനമേകിയതായി കാണപ്പെടുന്നുവല്ലോ. അത്തരമൊരു വ്യതിയാന പ്രക്രിയ മലയാളത്തിന്റെ തന്മയത്വത്തിനു വഴിയൊരുക്കിയതായി കാണുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ച 'രാമചരിതം' തമിഴ് മലയാളഗ്രന്ഥമായി കരുതാം. അതിനുശേഷം പ്രത്യക്ഷമായ സമാഹാരങ്ങളായ 'യുദ്ധകാണ്ഡവും', 'ഭഗവത്ഗീതയും', 'ഭരതമാലയും' വിശകലനം ചെയ്‌താല്‍ തമിഴിന്റെ പ്രാധിനിത്യം കുറഞ്ഞു വന്നതായി കാണപ്പെടും. പതിനാലാം നൂറ്റാണ്ടില് 'സന്ദേശക വ്യങ്ങ്യ'ങ്ങളുടെ സമാഹാരങ്ങള്‍ കാണുവാന്‍ ഇടവന്നു. നീലി സന്ദേശ'ത്തിന്റെ ആഗതം അന്നായിരുന്നു. അധികം വൈകാതെ 'ഉണ്ണിയാട്ട ചരിത'വും ഉടലെടുത്തു. മലയാള ഭാഷയുടെ ആദിമയില്‍ ത്രിദീയ ധാരയായിരുന്നു എന്ന് പറയാം. പച്ച മലയാളം,തമിഴ് ചായ്‌വ്, സംസ്കൃത മിശ്രിതം ഇത്യാദിയായിരുന്നു ആ രൂപഭേദങ്ങള്‍. പച്ച മലയാളത്തില്‍ നാടോടി പാട്ടുകളും, മതേതര ശ്ലോകങ്ങളും ഉള്‍പ്പെടുത്താം. ‘ഭദ്രകാളി പാട്ട്’, ‘തീയത്ത് പാട്ട്'’, 'ശാസ്ത്രകളി', 'തോട്ടം പാട്ട്' , 'മാര്‍ഗം കളി പാട്ട്' , 'ഓണപ്പാട്ട്', 'കൃഷി പാട്ട്' എന്നിവ ഓര്‍മ്മയില്‍ വരുന്നു. തമിഴ് ചേരിയില്‍ 'രാമചരിത മാനസമാണ്' പ്രധാനപ്പെട്ടത്.' യുദ്ധ കാണ്ഡത്തില്‍ സംസ്കൃത പരിവേഷം പ്രത്യക്ഷമാകുന്നു.
ആര്യവംശജരുടെ തെക്കോട്ടുള്ള വരവും ആധിപത്യവും സംസ്കൃതഭാഷയുടെ വളര്‍ച്ചയെ അനുപാതകം സഹായിച്ചതായി കാണാം. സംസ്കൃതത്തിന്റെ വളര്‍ച്ച മലയാള ഭാഷയുടെ ഉല്‍ഭവത്തിനു കളമൊരുക്കുകയായിരുന്നു. സംസ്കൃതത്തില്‍ നിന്നും വ്യത്യസ്തമായ 'മണിപ്രവാള' ഭാഷയുടെ ആരംഭമായിരുന്നു മലയാളത്തിന്റെ തുടക്കം. ആ വഴിത്തിരിവിനു ശേഷം മലയാള ഭാഷയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നെന്നു മനസ്സിലാക്കാം. 'വട്ടെഴുത്ത് ലിപികള്‍' ഈ വിധം രൂപം കൊണ്ടു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലയാളത്തിന്റെ സ്വന്തമായെന്നു പറയാവുന്ന 'ഭാഷ കൌടലീയം' രൂപമെടുത്തു. കൌടല്ല്യന്റെ അസ്ത്രശാസ്ത്ര ക്രമങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് മതിക്കാവുന്ന ഒരാരംഭമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ പ്രത്യക്ഷമായ 'ലീല തിലകം' ആദ്യ മലയാള ഭാഷാനിഘണ്ടു മലയാളത്തിനു വ്യാകരണ ചിട്ടയും , അര്‍ത്ഥ സമ്പത്തും, നേടിത്തരുവാന്‍ തുടക്കം കുറിച്ചു. സംസ്കൃത ഭാഷയുടെയും, തമിഴ് ഭാഷയുടെയും വളര്ച്ചയുടെയൊപ്പം മലയാള ഭാഷയും ഒരു സ്വതന്ത്ര ഭാഷയായി വളരുന്ന കാഴ്ച്ച ശ്രവണസുന്ദരം തന്നെ. പതിനഞ്ചാം നൂറ്റാണ്ടില്‍ ഏവരുടെയും പ്രിയങ്കരനായ മഹാന്‍ ചെറുശ്ശേരി നമ്പൂതിരി 'കൃഷ്ണ ഗാഥ'യിലൂടെ മലയാള ഭാഷയുടെ പദ്യസമാഹാരങ്ങള്‍ക്ക് ഒരു മുതല്കൂട്ടേകി. മലയാള ഭാഷയുടെ പിതാവെന്നു കരുതാവുന്ന തുഞ്ചത്തെഴുത്തഛന്റെ ആഗമനമായിരുന്നു അടുത്തതായി മലയാള ഭാഷ കണ്‍കുളുര്‍ക്കെ കണ്ടത്. പതിനാറാം നൂറ്റാണ്ടില്‍ ഓര്‍മ്മിക്കാന്‍ പലതാണ്. എഴുത്തച്ഛന്റെ ' അധ്യാത്മ രാമായണം' , 'ഭാരതം' , 'ഭാഗവതം', ഇത്യാദി കൃതികള്‍ മലയാള ഭാഷയെ പോഷകപ്പെടുത്തുക മാത്രമല്ല കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിക്കുറിച്ച പ്രാഗല്ഭ്യമാര്‍ന്ന രചനകളാണ്. എഴുത്തച്ഛന്റെ 'തത്തയുടെ ശ്രുതി' എന്ന അര്‍ത്ഥത്തില്‍ ഇന്നുമോര്‍മ്മിക്കുന്ന 'കിളിപ്പാട്ട്' രാഗം പതിനെട്ടാം നൂറ്റാണ്ടുവരെ അക്ഷീണം പ്രയോഗിക്കപ്പെട്ടിരുന്നു. ഈ സമയത്താണ് 'ആട്ട കഥയും' , 'തുള്ളലും', ഭാഷ നികുഞ്ചത്തില് എത്തപ്പെട്ടത്. കൊട്ടാരക്കര തമ്പുരാന്റെ 'രാമനാട്ട'മായിരുന്നു ആദ്യത്തെ പൂര്‍ണ്ണ ആട്ടക്കഥഗ്രന്ഥം. തമ്പുരാന്റെ സമാഗ്രഹങ്ങള്‍ക്ക് പുറമേ ഉണ്ണായി വാര്യരുടെ 'നളചരിതം' ഇരയിമ്മന്‍ തമ്പിയുടെ 'ഉത്തരാസ്വയംവരവും' , 'ദക്ഷയാഗവും' മലയാള ഭാഷയുടെ മകുടങ്ങള്‍ തന്നെ. കുഞ്ചന്‍ നമ്പ്യാരുടെ നാല്‍പ്പത്തിയഞ്ചില്‍ പരം 'തുള്ളല്‍ കഥകള്‍ ' ഇന്നും പുതുമ നഷ്ട്ടപ്പെടാത്തവയായി നിലകൊള്ളുന്നു. മലയാള ഭാഷയുടെ വളര്ച്ചയില്‍ മറ്റനേകം ഭാഷകളുടെ അനിവാര്യമായ ഇടകലര്ച്ചലും കാണാവുന്നതാണ്. ആംഗലേയ ഭാഷ, സിറിയന്‍ ഭാഷ, പോര്‍ച്ചുഗീസ് ഭാഷ, ലാറ്റിന്‍ ഭാഷ, ഹിന്ദി ഭാഷ, ഉര്‍ദു ഭാഷ, പേര്‍ഷ്യന്‍ ഭാഷ, ഡച് ഭാഷ, ഫ്രഞ്ച് ഭാഷ, എന്നീ ഭാഷകളിലെ പലവാക്കുകളും പലയിടത്തും, തര്‍ജ്ജിമ കൂടാതെ പ്രയോഗിക്കുന്നതായി കാണാം. ഇവയില്‍ സംസ്കൃതത്തിനു പിന്നിലായി ആംഗലേയഭാഷ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന വസ്തുത വാസ്തവ്യമാണല്ലോ.
ഈ കാലയളവില്‍ പൊതുജന വിഖ്യാതി സമ്പാദിക്കാന്‍ വിജ്ഞാന കോശങ്ങള്‍ പ്രസിദ്ധീകരണങ്ങളായി പുറപ്പെടുവിക്കാന്‍ തുടങ്ങി. വിദ്യ വിനോദിനി, ഭാഷാ പോഷിണി, എന്നിവ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. വലിയ കോവില്‍ തമ്പുരാനും, എ.ആര്‍. രാജരാജവര്‍മ്മയും ഈ സംരംഭത്തില്‍ മുന്തി നില്‍ക്കുന്ന വ്യക്തികളാണ്. 1887-ല്‍ ചന്തു മേനോന്‍ എഴുതിയ വിശിഷ്ടമായ ഇന്തുലേഖയും, ശാരദയും, മലയാള ഭാഷയ്ക്ക് നവവീഥിയിലേക്കുള്ള പാത തുറന്നു കൊടുക്കുകയായിരുന്നു. ആ പാത കൂടുതല്‍ സുഗമകരവും ശക്തിമത്തുമാക്കിയത് സി.വി. രാമന്‍പിള്ളയുടെ ഇതിഹാസ നോവലുകളായ 'മാര്ത്താണ്ടവര്‍മ്മയും', 'രാമരാജ ബഹദൂറും', 'ധര്മ്മരാജയും'. ചുരുക്കിപറഞ്ഞാല്‍ മലയാള ഭാഷയുടെ ജനനം തമിഴില്‍ നിന്നുമാണെന്ന് അനുമാനിക്കണം. എന്നാല്‍ തമിഴിന്റെ ചുവ മാറി തന്മയത്വം നേടാന്‍ സംസ്കൃത ഭാഷയാണ് വഴിയൊരുക്കിയതെന്നും വ്യക്തമായി ചരിത്രം തെളിയിച്ചതായി കാണുവാന്‍ കഴിഞ്ഞു. മലയാള ഭാഷയുടെ ബാല്യകാല വളര്‍ച്ചക്ക് നെടുംതൂണായി നിലകൊണ്ട നമ്മുടെ പൂര്‍വീകന്മാരെ നമുക്ക് വന്ദിക്കാം. മലയാളത്തിന്റെ കൌമാരം വളരെ സാന്ദ്രത ഏറിയതാണ്. ത്രിമൂര്‍ത്തികളായ കുമാരനാശാന്റെയും, വള്ളത്തോള്‍ നാരായണ മേനോന്റെയും, ഉള്ളൂര്‍ പരമേശ്വര ഐയ്യരുടേയും ആഗമനവും ഭാഷാ പോഷണവും എടുത്തു പറയേണ്ട വിഷയങ്ങള്‍ തന്നെ.
മലയാളത്തെ രക്ഷിക്കുന്നതിന് ചില പ്രായോഗിക മാർഗങ്ങൾ :
ReplyDelete1.സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും
2. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
3.കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തില്‍
4. ഭരണ ഭാഷ ( ഭരണം ജനങ്ങളുടെ ഭാഷയിലാവണം)
5.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക
6.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക
7.സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ,സർവകാലശാലകൾ,ആശുപത്രികൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക
8. PSC പരീഷകൾ മലയാളികരിക്കുക.
9. മലയാളം ബ്ലോഗ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക
10.മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക