(എല്ലെന്റെ കവിത ഒരു പിറന്നാൾ സമ്മാനമായി മാനസത്തിൽ സമർപ്പിക്കുന്നു)
കവിതേ നീ
ജീവിക്കാൻ വെമ്പുന്ന ദിനങ്ങളിൻ കിനാക്കളോ
ജീവിച്ചു തീർത്ത നൈരാശ്യങ്ങളോ
കൊഴിഞ്ഞു പോയ സ്വപ്നങ്ങളിൻ
അക്ഷരബിംബങ്ങളോ
കയ്പ്പേറുമനുഭവങ്ങളിൻ നിഴൽ ചിത്രങ്ങളോ?
സ്വപ്നങ്ങൾ ചാലിച്ച ജയപരാജയങ്ങളിൻ അനുഭൂതിയോ
സ്വരങ്ങളിൻ മാധുര്യമോ അപസ്വരങ്ങളിൻ അസ്വസ്ഥതയോ
സൌന്ദര്യത്തിൻ ലഹരിയോ അരൂപതയിൻ ശോകഗാനമോ
സൂര്യതേജസ്സിൻ ഗായികയോചന്ദ്രമണ്ഡലത്തിൻ കാമുകിയോ?
പ്രകൃതിയിൻ പ്രണയിനിയോ പ്രണയത്തിൻ നാദമോ
പ്രപഞ്ചത്തിൻ മാസ്മമരികതയോ കമിതാവോ
ജീവിതത്തിൻ ജീർണതയോ ജീർണതയിൻ അപജയമോ
ജപമാലകളിലെ ഭക്തിയോ ദീപനാളങ്ങളിലെ ശുഭാപ്തിയോ?
വീര ഗാഥകളിലെ വീര്യം നീയെങ്കിൽ, കവിതേ
വീണപൂക്കളിൻ ദു:ഖം പാടിയതും നീയല്ലയോ
കവിതേ നിന്നിലെ ഓരോ വാക്കും ഒരു കഥയല്ലയോ
കഥയിലേ ഓരോ ജീവനും ഞാനല്ലയോ-എല്ലെൻ-
No comments:
Post a Comment