നവരത്ന തിടമ്പിൽ നിന്നും
നന്മയറിഞ്ഞ മണ്ണിൽ നിന്നും
ഓർമ്മക്കൂമ്പാരങ്ങളായിടും
മാനസപ്പടികൾ തുറക്കവേ
തെങ്ങോല ചീന്തിന്റെ താഴെ
"ഒക്കലർജി" സ്വപ്നമായ നേരം
വിഷുക്കണി നൈപുണ്യമായ്
കൊന്നപ്പൂക്കുല വിശരിയായി
ചന്ദനം തൂവി പട്ടുമൂടുത്ത് പണ്ട്
'അമ്മ ഈ മകന് തന്ന കൈനീട്ടം
നാല്പത് വര്ഷശേഷം , ഇതാ
വീണ്ടുകിട്ടി മകനാ മഹാഭാഗ്യം
വേനൽ ചുളയിൽ ഗതികെട്ട്
തീച്ചില്ല കുടയുന്ന നോവേറ്റ്
ഗഹനതയിൽ മയങ്ങിയ നേരം
തഴുകിയെന്നെയാ "നൊസ്റ്റാൾജിയ"
ബ്രിക്കുകൾക്ക് വിടവാങ്ങിയ
പൂമുഖ വാതിലിനിരുപുറം
അരമനയിൽ ചാലിച്ച തറവാട്
ഇന്ന് വെറുമൊരു സ്വപ്നം മാത്രം
മഴയില്ലാ വേനൽ വെറുത്ത്
പുറപ്പെട്ട് പോന്നവനീ പ്രാണൻ
വേനൽ മഴയും കൊടുംകാറ്റും
കണ്ട് മതിവന്ന പ്രവാസിയായ്
ഓർമ്മ കരിഞ്ഞ ശലഭ-പ്രവാസി
കുട്ടന്റമ്മയെ കാണാൻ മോഹിച്ച്
പറന്നുയർന്നു മോഹങ്ങൾ ചിറകടിച്ച്
പിറന്ന മണ്ണിൻ സുഗന്ധം ഈരടിയായ്
കപിലൻ
No comments:
Post a Comment